ഓണാഘോഷം;കൊവിഡ് കേസുകൾ നാൽപ്പതിനായിരം കടന്നേക്കുമെന്ന് വിദ​ഗ്ധർ

August 23, 2021
294
Views

തിരുവനന്തപുരം:‍‍ ‍സംസ്ഥാനത്തെ കൊവിഡ് കേസുകൾ നാൽപ്പതിനായിരം കടന്നേക്കുമെന്ന് സൂചന. ഓണത്തോടനുബന്ധിച്ച് കേസുകളിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. അവധിക്ക് ശേഷം പരിശോധന കൂട്ടുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഇളവുകൾ നൽകിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ, ഓണത്തിന് മുൻപേ സംഭവിച്ചെന്നാണ് വിലയിരുത്തൽ. ഈ മാസം ഉടനീളം പ്രതിദിനം ഇരുപതിനായിരത്തിന് മുകളിൽ കേസുകളുണ്ടായപ്പോഴും ഐസിയു, വെന്റിലേറ്റർ നിറയുന്ന സാഹചര്യമുണ്ടായില്ല. ഇളവുകൾ നൽകിയ ശേഷം ഏറ്റവും വ്യാപനമുണ്ടായ മലപ്പുറത്ത് സർക്കാർ ആശുപത്രികളിൽ 6 വെന്റിലേറ്ററുകളും 2 ഐസിയുകളും ഒഴിവാണ്.

വടക്കൻ കേരളം അപ്പാടെ ആശ്രയിക്കുന്ന കോഴിക്കോട് 96ൽ 21 വെന്റിലേറ്റർ ഒഴിവ്. ആകെ 982 വെന്റിലേറ്റിൽ സർക്കാരാശുപത്രികളിൽ 294 ഒഴിവ്. കോഴിക്കോട് 127 ഐസിയുകളിൽ 32 മാത്രം ബാക്കി. മൊത്തം 1425ൽ ഇനി ബാക്കി 326. സർക്കാർ മേഖലയിലെ മാത്രം കണക്കാണിത്. സെപ്റ്റംബർ ആദ്യവാരത്തോടെ പ്രതിദിനം നാൽപ്പതിനായിരം വരെ എത്തിയേക്കാമെന്ന കണക്കുകൂട്ടലുണ്ട്.

ഓണത്തിന് ശേഷമുള്ള വ്യാപനം ഉണ്ടായാലും മുതിർന്നവരിലെ വാക്‌സിനേഷനും താലൂക്കാശുപത്രികളിലടക്കം ഒരുക്കുന്ന വിദഗ്ദചികിത്സാ സംവിധാനങ്ങളും തുണയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷിച്ചതിലും കടന്നാലാണ് പ്രതിസന്ധിയാവുക. സർക്കാർ മേഖലയിൽ മാത്രം സംസ്ഥാനത്താകെ 982 വെന്റിലേറ്റിൽ 294 ഒഴിഞ്ഞ് കിടക്കുന്നു. 1425 ഐസിയുകളിൽ 326 ഒഴിവുണ്ട്. സ്വകാര്യ മേഖളയിൽ 5637 ഐസിയുകളിൽ 2545 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. വെന്റിലേറ്ററുകളിൽ 1431ൽ 530 എണ്ണവും ഒഴിവാണ്.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

Article Categories:
Health · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *