കല്യാണ്‍ സിങ്ങിന്റെ മൃതദേഹത്തില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക; വിവാദം

August 23, 2021
249
Views

ലഖ്‌നൗ: അന്തരിച്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംങിെന്‍റ സംസ്‌കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. കല്യാണ്‍ സിങി​െന്‍റ ശവപേടകത്തില്‍, ദേശീയപതാകക്ക്​ മുകളിലായാണ്​ ബി.​ജെ.പി പതാക പുതച്ചിരുന്നത്​. ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ക്കൂടി പങ്കുവച്ച ചിത്രങ്ങളാണ്​ വിവാദത്തിന്​ കാരണമായത്​. വിവിധ ബി.ജെ.പി നേതാക്കള്‍ കല്യണ്‍ സിങിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ​ചിത്രങ്ങളില്‍ രാജ്യ പതാകക്ക്​ മുകളില്‍ ബി.ജെ.പി പതാക കാണാം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്വയം രാജ്യസ്​നേഹികള്‍ എന്ന്​ പറഞ്ഞുനടക്കുന്നവര്‍ക്ക്​ ഇത്​ ചേരുമോ എന്നാണ്​ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.

കല്യാണ്‍ സിങിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതി​െന്‍റ ചിത്രങ്ങള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിലും ത്രിവര്‍ണ പതാകക്ക്​ മുകളില്‍ താമര പതാക കാണാം. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യന്‍ പതാക കോഡിലെ സെക്ഷന്‍ 2.2 പ്രകാരം, ‘ദേശീയ പതാകയ്ക്ക് ഉയരത്തിലോ മുകളിലോ മറ്റ് പതാക ഉയര്‍ത്തരുത്; പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൂക്കളോ മാലകളോ ചിഹ്നമോ ഉള്‍പ്പെടെയുള്ള ഒരു വസ്​തുവും പതാകയുടെ മുകളില്‍ സ്ഥാപിക്കരുത്’എന്നാണ് ചട്ടം.

89 വയസ്സുകാരനായ കല്യാണ്‍ സിങ്​ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ്​ മരിച്ചത്​​. ഹിന്ദുത്വവാദികള്‍ 1992ല്‍ ബാബരി മസ്​ജിദ്​ തകര്‍ക്കു​േമ്ബാള്‍ കല്യാണ്‍ സിങ്ങായിരുന്നു ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി.

കേന്ദ്രമന്ത്രി രാജ്​നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ കല്യാണ്‍ സിങിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ അലിഗഢ്​ ജില്ലയില്‍ 1932ല്‍ ജനിച്ച കല്യാണ്‍ സിങ്​ ചെറുപ്പം മുതലേ ഹിന്ദുത്വരാഷ്​ട്രീയത്തില്‍ ആകൃഷ്​ടനായിരുന്നു. 1967ല്‍ ജനസംഘിന്‍റെ വിലാസത്തില്‍ അട്രോലിയില്‍ നിയമസഭ അങ്കത്തിനിറങ്ങി വിജയിച്ചുകയറി. തുടര്‍ന്ന്​ പത്ത്​ തവണ ഇതേ മണ്ഡലത്തില്‍ മത്സരിച്ച കല്യാണ്‍ സിങ്​ ഒമ്ബത്​ തവണയും വിജയമണഞ്ഞു. 1980ല്‍ കോണ്‍ഗ്രസിന്‍റെ അന്‍വര്‍ ഖാന്​ മുന്നില്‍ അടിയറവ്​ പറഞ്ഞെങ്കിലും 1985ല്‍ വീണ്ടും വിജയിച്ചു. 1984ല്‍ ബി.ജെ.പി ഉത്തര്‍പ്രദേശ്​ സംസ്ഥാന പ്രസിഡന്‍റായ കല്യാണ്‍ സിങ്​ 1989ല്‍ ബി.ജെ.പി നിയമസഭ കക്ഷി നേതാവുമായി.

1980 കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി സംഘ്​പരിവാര്‍ നടത്തിയ രഥയാത്രയില്‍ സജീവ സാന്നിധ്യമായിരുന്നു. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള കല്യാണ്‍ സിങ്ങിനെ ഉയര്‍ത്തിക്കാട്ടിയാണ്​ സവര്‍ണ പാര്‍ട്ടിയെന്ന പ്രതി​ഛായ ബി.ജെ.പി മറികടന്നത്​. രഥയാത്രയാലും അതിനെത്തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളാലും ബി.ജെ.പി അധികാരത്തിലേക്കുള്ള വഴികള്‍ വെട്ടിയപ്പോള്‍ അമരക്കാരിലൊരാളായി കല്യാണ്‍ സിങ്ങും ഉണ്ടായിരുന്നു. 1991ല്‍ ജൂണിലാണ്​ കല്യാണ്‍ സിങ്​ ആദ്യമായി ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രിയാകുന്നത്​​. എന്നാല്‍ 1992 ഡിസംബര്‍ ആറിന്​ ഹിന്ദുത്വവാദികള്‍ ബാബരി മസ്​ജിദ്​ തകര്‍ത്തതിന്​ പിന്നാലെ കല്യാണ്‍ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയും രാഷ്​ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്​തു. മസ്​ജിദ്​ തകര്‍ക്കാനുള്ള എല്ലാ ഒത്താശയും നല്‍കിയത്​ ​മുഖ്യമന്ത്രിയായ കല്യാണ്‍ സിങ്ങാണെന്ന ആക്ഷേപം ശക്തമായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *