ഗിനിയ : 88 ശതമാനം മരണ നിരക്കുള്ള ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയന്‍സ് ഉള്‍പ്പെടെ നിരവധി ശാസ്ത്ര പോര്‍ട്ടലുകള്‍ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാര്‍ബര്‍ഗ്. കൃത്യമായി തടഞ്ഞില്ലെങ്കില്‍ അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്.
ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ ഉടലെടുക്കുന്നത്. അതു കൊണ്ടാണ് വൈറസിന് ആ പേര് നല്‍കിയിരിക്കുന്നത്.
കടുത്ത പനി, കിടുകിടുപ്പ്, ശക്തമായ പേശിവേദന, നിര്‍ത്താതെയുള്ള ഛര്‍ദി എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങള്‍. ബാധിക്കപ്പെടുന്ന 10 പേരില്‍ ഏകദേശം 9 രോഗികളും മരണപ്പെടും.
ആദ്യ ലക്ഷണങ്ങളെ തുടർന്നുണ്ടാകുന്ന കടുത്ത രക്തസ്രാവം മസ്തിഷ്ക ജ്വരത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഭയാനകവും അപൂര്‍വവുമാണ് ഈ വൈറസ് ബാധ. ആര്‍ടിപിസിആര്‍, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി