തുറൈത്ത്-മഖ്ശിൻ റോഡില്‍ വാഹനാപകടം; ആറു പേര്‍ക്ക് ദാരുണാന്ത്യം

November 24, 2023
15
Views

ദോഫാര്‍ ഗവര്‍ണറേറ്റില തുറൈത്ത്-മഖ്ശിൻ റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു.

മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില തുറൈത്ത്-മഖ്ശിൻ റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം നടന്നത്.

ആറ് അറബ് വംശജരാണ് മരിച്ചത്. വാഹനവും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റോയല്‍ ഒമാൻ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *