കങ്കുവ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്കേറ്റു

November 24, 2023
7
Views

തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് അപകടത്തില്‍ പരിക്കേറ്റു

തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

ചിത്രത്തിന്റെ ഷൂട്ടിംങിനിടെ റോപ്പ് ക്യാം ഒടിഞ്ഞ് സൂര്യയുടെ തോളില്‍ ഇടിക്കുകയായിരുന്നു. യൂണിറ്റ് അംഗങ്ങള്‍ ഉടൻ തന്നെ ഷൂട്ടിംഗ് നിര്‍ത്തി സൂര്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അപകടത്തെ തുടര്‍ന്ന് ഷൂട്ടിംങ് ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു. നിസാര പരിക്കുകളാണ് ഏറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *