നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

January 14, 2024
46
Views

നേപ്പാളിലെ ലുംബിനിയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം.

കാഠ്മണ്ഡു: നേപ്പാളിലെ ലുംബിനിയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ അപകടത്തില്‍ മരിച്ചു.

23 പേര്‍ക്ക് പരിക്കുണ്ട്. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്.

നേപ്പാള്‍ഗഞ്ചില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ഭഗലുബാംഗിലെ പാലത്തില്‍നിന്ന് തെന്നി രപ്തി നദിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ആളുകളെ കോഹല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *