ദുബൈയില്‍ മലയാളി ബാലികയ്‌ക്ക് ദാരുണാന്ത്യം

February 24, 2024
0
Views

ദുബായില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ബാലിക മരിച്ചു.

ദുബായ്: ദുബായില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ബാലിക മരിച്ചു. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിവരുമ്ബോഴായിരുന്നു അപകടം.

ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച്‌ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം അവധി സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് എട്ടു വയസുകാരി മരിച്ചു. മലയാളി കുടുബം ഒന്നിച്ച്‌ യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ഹസക്ക് സമീപം മരുഭൂമിയിലേക്ക് മറിയികയായിരുന്നു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട്‌ ജംഷീര്‍ -റമീസ ദമ്ബതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *