ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; മുന്നറിയിപ്പുമായി കെഎസ്‌ഇബി

February 24, 2024
0
Views

നാളെ ആറ്റുകാല്‍ പൊങ്കാല, തലസ്ഥാന നഗരിയില്‍ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല, തലസ്ഥാന നഗരിയില്‍ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.

ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയും റെയില്‍വേ പ്രത്യേക സർവീസും നടത്തും.

ട്രാൻസ്ഫോർമറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നതടക്കം കെഎസ്‌ഇബിയും നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ട്രാൻസ്ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിന്റെ ചുവട്ടില്‍ പൊങ്കാലയിടരുത്. ട്രാൻസ്ഫോർമറുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും ചുവട്ടില്‍ ചപ്പുചവർ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകള്‍, സ്വിച്ച്‌ ബോർഡുകള്‍ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷൻ എടുക്കാവൂ.

ദീപാലങ്കാരം അംഗീകൃത കരാറുകാരെ മാത്രം ഉപയോഗിച്ച്‌ നിർവഹിക്കേണ്ടതാണ്. ലൈറ്റുകള്‍, ദീപാലങ്കാരം തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. ഗേറ്റുകള്‍, ഇരുമ്ബ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹ ബോർഡുകള്‍ എന്നിവയില്‍ വൈദ്യുതി ദീപാലങ്കാരം നടത്താൻ പാടില്ല. പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകള്‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍ ഉപയോഗിക്കരുത്. പോസ്റ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാൻ പാടില്ലെന്നും കെഎസ്‌ഇബി അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *