മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച്‌ 10 മരണം

May 30, 2023
22
Views

കര്ണാടകത്തില് മൈസൂരുവിനടുത്ത് ടി നരസിപുരയില് കാറും ബസും കൂട്ടിയിടിച്ച്‌ 10 പേര് മരിച്ചു.

ബംഗളൂരു> കര്ണാടകത്തില് മൈസൂരുവിനടുത്ത് ടി നരസിപുരയില് കാറും ബസും കൂട്ടിയിടിച്ച്‌ 10 പേര് മരിച്ചു. രണ്ടു കുട്ടികളടക്കമുള്ള കാര് യാത്രികരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ബെല്ലാരിയിലെ സംഗനക്കലില്നിന്ന് മൈസൂരുവില് വിനോദയാത്രയ്ക്കെത്തിയതായിരുന്നു സംഘം. വാടകയ്ക്കെടുത്ത കാറില് റെയില്വേ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് തിങ്കള്‍ വൈകിട്ട് മൂന്നോടെ അപകടമുണ്ടായത്. ഇന്നോവ കാര് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര് പൂര്ണമായും തകര്ന്നു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *