അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌നാഷണല്‍ പവര്‍ പ്രൊജക്‌ട് കമ്മീഷന്‍ ചെയ്തു

July 16, 2023
9
Views

ഇന്ത്യാ-ബംഗ്ലാദേശ് സഹകരണത്തിന്‍റെ മികച്ച ഉദാഹരണമായി അദാനി ഗ്രൂപ്പിന്‍റെ ഗോഡ്ഡ പവര്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു.


കൊച്ചി: ഇന്ത്യാ-ബംഗ്ലാദേശ് സഹകരണത്തിന്‍റെ മികച്ച ഉദാഹരണമായി അദാനി ഗ്രൂപ്പിന്‍റെ ഗോഡ്ഡ പവര്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു.

ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ബംഗ്ലാദേശിന് തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ചെലവേറിയ വൈദ്യുതിക്കു പകരമായി പ്രയോജനപ്പെടുത്താനാവും. വൈദ്യുതി വാങ്ങല്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് ബോര്‍ഡിന് ഗോഡ്ഡ പ്ലാന്‍റ് 1,496 മെഗാവാട്ട് വൈദ്യുതിയാവും നല്‍കുക.

കുറഞ്ഞ ചെലവിലും കുറഞ്ഞ പരിസ്ഥിതി ആഘാതത്തോടു കൂടിയുമാണ് ഈ പ്ലാന്‍റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും മറ്റൊരു രാജ്യത്തിനു വിതരണം ചെയ്യുന്ന രീതിയിലുളള ട്രാൻസ്‌നാഷണല്‍ പവര്‍ പ്രൊജക്ടുകളിലേക്കുള്ള അദാനി ഗ്രൂപ്പിന്‍റെ പ്രവേശനം കൂടിയാണ് ഗോഡ്ഡ പ്ലാന്‍റ് പൂര്‍ണമായി കമ്മീഷന്‍ വഴി സാധ്യമാകുന്നത്.

പവര്‍ പ്ലാന്‍റ് പൂര്‍ണമായി കമ്മീഷന്‍ ചെയ്തതിനു തുടര്‍ച്ചയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ സന്ദര്‍ശിക്കുകയും ചെയ്തു. 42 മാസമെന്ന റെക്കോര്‍ഡ് സമയത്തിലാണ് ഈ താപവൈദ്യുത നിലയം കമ്മീഷന്‍ ചെയ്തത്. 105 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 400 കെവി ഡബിള്‍ സര്‍ക്യൂട്ട് കമ്മീഷന്‍ ലൈന്‍, സ്വകാര്യ റെയില്‍വേ ലൈന്‍ നിര്‍മാണം ഗംഗയില്‍ നിന്നുള്ള വിപുലമായ ജലപൈപ്പ് ലൈന്‍ തുടങ്ങിയവ സ്ഥാപിക്കലും ഇതിന്‍റെ ഭാഗമായി നടന്നിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *