99 ലക്ഷം രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമം, കരിപ്പൂരില്‍ മലയാളി എയര്‍ഹോസ്റ്റസ് പിടിയില്‍

November 10, 2021
279
Views

കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയില്‍ . കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി.ഷഹാന (30) ആണ് പിടിയിലായിരിക്കുന്നത് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിന്‍ ക്രൂവാണ് പിടിയിലായ യുവതി .

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.ഡി.ആര്‍.ഐ. കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 2.4 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. വേര്‍തിരിച്ച മിശ്രിതത്തില്‍നിന്ന് 2054 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 99 ലക്ഷം രൂപ വിലവരും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *