അമിത് ഷാ ഇന്ന് മണിപ്പൂരില്‍ എത്തും; മൂന്ന് ദിവസത്തെ സന്ദ‍ര്‍ശനം

May 29, 2023
22
Views

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും.

ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും.

ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിച്ചേക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച്‌ സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂണ്‍ 1നാണ് അമിത് ഷാ മടങ്ങുക.

അതേസമയം മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ യുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്ട്രപതിയെ കാണും. കേന്ദ്ര സര്‍ക്കാര്‍ കാഴ്ചക്കാരായി മാറിയെന്നാണ് ഉയരുന്ന പരാതി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *