കോണ്‍ഗ്രസില്‍ നിന്നെത്തിയ ആര്‍പിഎന്‍ സിങ്ങിനും സീറ്റ്; രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

February 12, 2024
0
Views

രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി.

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ അര്‍പിഎന്‍ സിങ്ങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു.

സുധാന്‍ഷു ത്രിവേദി, ചൗധരി തേജ് വീര്‍ സിങ്, സാധന സിങ്‌സ അമര്‍പാല്‍ മൗര്യ, സംഗീത ബല്‍ബന്ത്, നവീന്‍ ജയിന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍. ബിഹാറില്‍ നിന്ന് ധര്‍മശീല ഗുപ്ത, ഭീം സിങ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സുശീല്‍ കുമാര്‍ മോദിയുടെ പേര് പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഛത്തീസ്ഗഡില്‍ നിന്ന് രാജ ദേവേന്ദ്ര പ്രതാപ് സിങും ഹരിയാനയില്‍ നിന്ന് സുഭാഷ് ബാരലയും കര്‍ണാടകയില്‍ നിന്ന് നാരായണ കൃഷ്ണാസ ഭണ്ഡഗേയും ഉത്തരാഖണ്ഡില്‍ മഹീന്ദ്ര ഭട്ടും ബംഗാളില്‍ സമിക് ഭട്ടാചാര്യയുമാണ് മത്സരരംഗത്തുള്ളത്.

56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *