സൊമാലിയയില്‍ അല്‍ഷബാബ് ആക്രമണം; യുഎഇ സൈനികരുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

February 12, 2024
0
Views

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ അല്‍ഷബാബ് നടത്തിയ ആക്രമണത്തില്‍ മൂന്ന് യുഎഇ സൈനികരും ബഹ്റൈൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ അല്‍ഷബാബ് നടത്തിയ ആക്രമണത്തില്‍ മൂന്ന് യുഎഇ സൈനികരും ബഹ്റൈൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ശനിയാഴ്ച മൊഗാദിഷുവിലെ ജനറല്‍ ഗോർഡൻ സൈനിക താവളത്തിനു നേർക്കായിരുന്നു ആക്രമണം. നാല് സൈനികരെ കൊലപ്പെടുത്തിയതായി അല്‍ഷബാബ് അവകാശപ്പെട്ടു.

ആക്രമണത്തിന്‍റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സൊമാലിയൻ പ്രസിഡന്‍റ് ഹസൻ ഷെയ്ഖ് മുഹമ്മദ് യുഎഇയോ‌ട് ദുഃഖം അറിയിച്ചു. തങ്ങളുടെ മൂന്ന് സൈനികരും ബെഹ്റൈൻ സൈനിക ഉദ്യോഗസ്ഥനും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച ഓണ്‍ലൈൻ പ്രസ്താവനയില്‍ യുഎഇയെ ശരിയത്ത് നിയമത്തിന്‍റെ ശത്രുവായിട്ടാണ് അല്‍ഷബാബ് വിശേഷിപ്പിച്ചത്.

ഭീകരവാദത്തെ നേരിടാൻ സൊമാലിയയെ പിന്തുണയ്ക്കുന്ന യുഎഇ ഇസ്‌ലാമിക് ശരിയത്ത് നിയമത്തിന്‍റെ ശത്രുവാണെന്ന് അല്‍ഷബാബ് പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *