കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

October 24, 2021
160
Views

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസിലെ പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നല്‍കിയ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി ഈ മാസം 28 ന് കോടതി പരിഗണിക്കും.

കേസില്‍ പൊലീസിന്റെ നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വി​ച്ച്‌ മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു മു​ന്‍ എ​സ്.എ​ഫ്.ഐ നേ​താ​വ് അ​നു​പ​മ​യു​ടെ പ​രാ​തി. കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ള്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച്‌ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 19ന് ​അ​നു​പ​മ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററില്‍ കുഞ്ഞിന്റെ അച്ഛന്‍റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *