ക്യാന്‍സറിനെ പ്രതിരോധിക്കാൻ ആപ്പിള്‍ത്തൊലി

November 12, 2023
14
Views

ആപ്പിള്‍ നല്ലതു തന്നെ, അപ്പോള്‍ ആപ്പിള്‍ തൊലിയോ

ആപ്പിള്‍ നല്ലതു തന്നെ, അപ്പോള്‍ ആപ്പിള്‍ തൊലിയോ? എന്നാല്‍ ആപ്പിളിനേക്കാള്‍ ഗുണമുണ്ട് ആപ്പിളിന്റെ തൊലിയ്ക്കും.

ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നു കളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്ക്ക് തടയാന്‍ കഴിയുമെന്ന് പബഠനങ്ങള്‍ പറയുന്നു.നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്ച്ചയെയും ഇവയ്ക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. അതിനാല്‍ ഇനിമുതല്‍ ആപ്പിള്‍ തിന്നുമ്ബോള്‍ ആരും അതിന്റെ തൊലി കളയരുതേ…

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *