തമിഴ്‌നാട്ടില്‍ അരിക്കൊമ്ബന് കുടുംബം

July 29, 2023
51
Views

ചിന്നക്കനാല്‍ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്ബന് തമിഴ്‌നാട്ടില്‍ കുടുംബം.

തൊടുപുഴ: ചിന്നക്കനാല്‍ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്ബന് തമിഴ്‌നാട്ടില്‍ കുടുംബം. രണ്ട് കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുള്‍പ്പെട്ട കോതയാര്‍ വനത്തിലാണ് അരിക്കൊമ്ബൻ കഴിയുന്നത്.

ചിന്നക്കനാല്‍ നിന്നും അരിക്കൊമ്ബനെ കാടുകടത്തിയിട്ട് നാല് മാസം തികയുകയാണ്.

ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ അരിക്കൊമ്ബനെ നിരീക്ഷിക്കാൻ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാര്‍കൂടത്തിലാണ് കോതയാര്‍ വനമേഖല. എന്നാല്‍ ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *