ബോളിവുഡ് ചിത്രം പിപ്പയിലെ ഗാനത്തിന്റെ പേരില്‍ സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാനെതിരെ പ്രതിഷേധം.
ബോളിവുഡ് ചിത്രം പിപ്പയിലെ ഗാനത്തിന്റെ പേരില്‍ സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാനെതിരെ പ്രതിഷേധം. ബംഗ്ലാദേശിന്റെ ദേശീയ കവിയായ നസ്‌റൂള്‍ ഇസ്ലാമിന്റെ കവിത ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
കവിതയെ വികൃതമാക്കിയെന്നാണ് കവിയുടെ കുടുംബം ആരോപിക്കുന്നത്.
കവിയുടെ പ്രസിദ്ധമായ കരാര്‍ ഓയ് ലൗഹോ കോപത്… എന്ന കവിതയാണ് റഹ്‌മാന്റെ സംഗീതത്തില്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കവിതയുടെ ഈണത്തില്‍ മാറ്റം വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കുടുംബം പറയുന്നു.
സിനിമയില്‍ കവിത ഉപയോഗിക്കാന്‍ കവിയുടെ അമ്മ സമ്മതം നല്‍കിയിരുന്നു. എന്നാല്‍, ഈണത്തില്‍ മാറ്റംവരുത്താനുള്ള അനുവാദം നല്‍കിയിരുന്നില്ലെന്നും ഇത് അനീതിയാണെന്നുമാണ് കവിയുടെ ചെറുമകന്‍ പറയുന്നത്. സിനിമയില്‍ നിന്ന് ഗാനം നീക്കം ചെയ്യണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്.
ഇഷാന്‍ ഖട്ടറും മൃണാള്‍ ഠാക്കൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് പിപ്പ. നവംബര്‍ 10 നാണ് ഒടിടി റിലീസായി ചിത്രം എത്തിയത്.
1071 ല്‍ ഈസ്റ്റ് പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്ര ബംഗ്ലാദേശായി മാറ്റുന്ന സംഭവമാണ് ചിത്രം പറയുന്നു. പാകിസ്ഥാന്റെ അധിനിവേശത്തില്‍ നിന്ന് പ്രദേശത്തെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളും അതില്‍ ബല്‍റാം സിങ് മെഹ്തയുടെ പങ്കുമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
ബല്‍റാം സിങ് മെഹ്തയുടെ ദ ബേണിംഗ് ചാഫീസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പിപ്പ ഒരുക്കിയത്. രാജാ കൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.