തിരുവനന്തപുരത്ത് പോസിറ്റീവും നെടുമ്പാശ്ശേരിയില്‍ നെഗറ്റീവും; പ്രവാസികളെ ചതിക്കുന്ന കോവിഡ് ടെസ്റ്റ്; അഷ്‌റഫ് താമരശ്ശേരി

December 29, 2021
168
Views

പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരില്‍ ചതിക്കുകയാണ് ചെയ്യുന്നതെന്ന് അഷ്‌റഫ് താമരശ്ശേരി. ഷാര്‍ജയിലേക്ക് പോകാനുള്ള യാത്രയില്‍ കോവിഡ് ടെസ്റ്റ് ചെയ്ത് പോസിറ്റീവാണെന്ന് കണ്ട് യാത്ര മുടങ്ങിയതോടെ വീണ്ടും ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവ്. തിരുവനന്തപുരത്ത് പോസിറ്റീവും നെടുമ്പാശ്ശേരിയില്‍ നെഗറ്റീവും. ഈ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് അഷ്‌റഫ് താമരശ്ശേരി

ഫേസ്ബുക്ക് പോസ്റ്റ്…..

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള Air Arabia യുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോള്‍ Result postive. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.

സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR ന്റെ Result ആണെങ്കില്‍ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും.ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു.രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത്.തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം. ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്.

നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന IX 413 Air india express ന്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു.വെളുപ്പാന്‍ കാലംം 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി.അരമണിക്കൂര്‍ കഴിഞ്ഞ് Result വന്നപ്പോള്‍ നെഗറ്റീവ്. നോക്കു Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയോ,വെറും,7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്.നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്.ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും.ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്.പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം. അഷ്‌റഫ് താമരശ്ശേരി

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *