കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കണം : കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

November 17, 2023
67
Views

കേരളത്തില്‍ ആണവ വൈദ്യുത നിലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ .

തിരുവനന്തപുരം : കേരളത്തില്‍ ആണവ വൈദ്യുത നിലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ . തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത് .

വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു.

നിലവില്‍ തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്.ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

തോറിയം ഉപയോഗിക്കുന്നതു വഴി ന്യായമായ ഉല്‍പാദനച്ചെലവില്‍ കേരളത്തിലെ ഹരിതോര്‍ജത്തിന്റെ അളവു കൂട്ടാമെന്നും സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരളത്തില്‍ നിലവില്‍ ആണവോര്‍ജ നിലയമില്ല. ആണവ വൈദ്യുത നിലയങ്ങളോട് സംസ്ഥാനത്ത് പൊതുവായി എതിര്‍പ്പുയരുന്ന സാഹചര്യമാണ് ഉള്ളത്

മൂന്നാറിലെ ലക്ഷ്‍മി ജലവൈദ്യുത പദ്ധതി, ഇടുക്കിയിലെ രണ്ടാം വൈദ്യുതനിലയം എന്നിവ മുൻഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് സാമ്ബത്തിക സഹായവും പാരിസ്ഥിതിക ഇളവുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *