മൂന്ന് നാൾ മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാൽ കുടി മുട്ടിച്ച ഷിജുഖാനെ തുറുങ്കിലടക്കണം: അഡ്വ: ബി ഗോപാലകൃഷ്ണൻ

October 24, 2021
161
Views

ഷിജുഖാനെ തുറുങ്കിലടക്കണം …
ജനിച്ച് മൂന്ന് നാൾ മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാൽ കുടി മുട്ടിച്ച് കളവുംകൃത്രമവും കാട്ടി കുഞ്ഞിന്റെ മുലപ്പാൽ കുടിക്കാനുള്ള മൗലീക അവകാശം ലംഘിച്ച ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ഇൻഡ്യൻ ശിക്ഷാ നിയമമനുസരിച്ച് കുറ്റങ്ങൾ ചുമത്തി കേസ്സ് എടുത്ത് തുറുങ്കിലടക്കണം. ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങൾക്കടക്കം എല്ലാവർക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും രക്തബന്ധമുള്ളവരുടെ കയ്യിൽ നിന്ന് കുട്ടിയെ വാങ്ങി ആൾമാറാട്ടം നടത്തി അമ്മ തൊട്ടിലിൽ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്. കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയതും അപരിഹാര്യമായ പാതകവും നിയമ വിരുദ്ധമായ നടപടിയുമാണ്. കുഞ്ഞുങ്ങളുടെ രക്ഷ കാംക്ഷിക്കേണ്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്വന്തം രാഷ്ട്രീയ താൽപ്പര്യത്തോടെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നിഷേധാത്മകവും . നിതി രാഹിത്യവും .കൊടുo ക്രൂരതയും ആണ് . ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാൻ . മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യപരമായിട്ടാണ് കേരള ഭരണം നടത്തുന്നതെങ്കിൽ അനുപമ സംഭവത്തിൽ ജനിച്ചിട്ട് മൂന്ന് നാൾ മാത്രമായ കുഞ്ഞിനെതിരെ നിയമ വിരുദ്ധതയും കണ്ണില്ലാത്ത ക്രൂരതയും ചെയ്ത ഷിജുഖാൻ അടക്കമുള്ളവരെ തുറുങ്കിലടക്കാൻ തയ്യാറാകണം. … അല്ലാത്ത പക്ഷം ഇവർക്കെതിരെ പൊതു ഹർജിയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാൻ ബി.ജെ.പി തയ്യാറാകും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *