തെലങ്കാനയില്‍ പോസ്റ്റല്‍ ബാലറ്റ് പെട്ടി പൊട്ടിച്ച നിലയില്‍

December 3, 2023
12
Views

വോട്ടെണ്ണല്‍ ആരംഭിച്ചതോടെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ തര്‍ക്കം.

ഹൈദരാബാദ്∙ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ തര്‍ക്കം. പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സ്ഥലത്ത് എത്താന്‍ നിര്‍ദേശിച്ചു. നാലു സംസ്ഥാനങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുകയാണ്. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന 119 സീറ്റുകളില്‍ 63ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. സംസ്ഥാനത്ത് അധികാരത്തില്‍ തുടരുന്ന ബിആര്‍എസ് 25ഓളം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം മറ്റൊരു പാര്‍ട്ടിയെ അധികാരത്തില്‍ പരീക്ഷിക്കുന്നത് ആദ്യമായിട്ടായിരിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *