പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; ലോക്കര്‍ തകര്‍ത്ത് ഏഴര കിലോ സ്വര്‍ണവും പണവും കവര്‍ന്നു

July 26, 2021
127
Views

പാലക്കാട് : പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.

ഇന്നു രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്.  പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്തത്.

സിസിടിവിയുടെ വയര്‍ മുറിച്ച നിലയിലാണ്. സിസിടിവിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *