ആ അധ്യായം അവസാനിക്കുന്നു, പശ്ചാത്താപമില്ല; വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

July 26, 2021
207
Views

ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി മോഡലും നടിയുമായ മിയ ഖലീഫ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. ഒരു വർഷത്തിലേറെ ആയി ദാമ്പത്യ ജീവിതം ശരിയാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും മിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. 

തങ്ങൾ എപ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണ് ഉള്ളതെന്ന് മിയ കുറിക്കുന്നു. 
ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്നും മിയ കുറിച്ചു. 2019ലാണ് റോബൻട്ടും മിയയും വിവാഹിതരായത്.

സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. വിവാദങ്ങള്‍ക്കിടെ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യമായിരുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *