സംസ്ഥാനത്ത് നാളെ ബെവ് കോ ഔട്ട്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കും

July 17, 2021
111
Views

തിരുവനന്തപുരം: ബെവ് കോ ഔട്ട്‌ലെറ്റുകൾ നാളെ തുറന്നു പ്രവർത്തിക്കും. ലോക്ഡൗൺ നിയന്ത്രണമുള്ള മേഖലകളിൽ തുറക്കില്ല. രാവിലെ ഒമ്ബത് മുതൽ വൈകീട്ട് എഴുവരെയാണ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുക.

സംസ്ഥാനത്ത് നാളെ സമ്ബൂർണ ലോക്ഡൗൺ ആയതിനാൽ കടകൾ തുറക്കാൻ അനുവദിക്കില്ലെന്നാണ് വ്യാപാരികളുമായുള്ള ചർച്ചയിൽ സർക്കാർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ബലിപെരുന്നാൾ കച്ചവടത്തിനായി ശനിയും ഞായറും അടക്കമുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുവദിക്കണം എന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമ്ബൂർണ ലോക്ഡൗൺ എന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വൻ തിരിക്കാണ് കഴിഞ്ഞ ദിവസം കടകളിൽ അനുഭവപ്പെട്ടത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *