കോവിഡ് പ്രോേട്ടാകോള്‍ പാലിക്കാതെ സിനിമാ താരങ്ങള്‍ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം.
കൊച്ചിയിലെ ‘അമ്മ’യുടെ ആസ്ഥാനത്താണ് താരങ്ങളുടെ സംഗമം നടത്തിയത്. പഠനോപകരണ വിതരണവും യൂട്യൂബ് ചാനല്‍ ലോഞ്ചിങും നടത്തുന്നതിന്റെ ഭാഗമായായിരുന്നു താരസംഗമം. സംഗമത്തില്‍ മാസ്കോ സാമൂഹിക അകലമോ ഇല്ലാതെ നടീനടന്മാര് ഒരുമിച്ച് നില്ക്കുന്ന ചിത്രമാണ് ബിന്ദു കൃഷ്ണ പങ്കുവെച്ചത്.
കോവിഡ് പ്രേട്ടാകോളിന്റെ പേരില്‍ സാധാരണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊലീസ് പിഴ ചുമത്തുേമ്ബാള് താരങ്ങളുടെ നിയമ ലംഘനത്തിനെതിരെ നടപടി എടുക്കാത്തിനെതിരായ വിമര്‍ശനവും അവര്‍ ഉന്നയിച്ചു.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:
സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ…
കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും…
മച്ചാനത് പോരെ…