കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പിഴ; ഇത് പെർഫക്ട് ഓക്കെ; താര സംഗമത്തിനെ ട്രോളി ബിന്ദു കൃഷ്​ണ

August 20, 2021
250
Views

കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിക്കാതെ സിനിമാ താരങ്ങള്‍ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദുകൃഷ്​ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫേസ്​ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബിന്ദു കൃഷ്​ണയുടെ പരിഹാസം.

കൊച്ചിയിലെ ‘അമ്മ’യുടെ ആസ്​ഥാനത്താണ്​ താരങ്ങളുടെ സംഗമം നടത്തിയത്​. പഠനോപകരണ വിതരണവും യൂട്യൂബ്​ ചാനല്‍ ലോഞ്ചിങും നടത്തുന്നതിന്‍റെ ഭാഗമായായിരുന്നു താരസംഗമം. സംഗമത്തില്‍ മാസ്​കോ സാമൂഹിക അകലമോ ഇല്ലാതെ നടീനടന്‍മാര്‍ ഒരുമിച്ച്‌​ നില്‍ക്കുന്ന ചിത്രമാണ്​ ബിന്ദു കൃഷ്​ണ പങ്കുവെച്ചത്​.

കോവിഡ്​ പ്ര​േട്ടാകോളിന്‍റെ പേരില്‍ സാധാരണക്കാര്‍ക്കും രാഷ്​ട്രീയക്കാര്‍ക്കും പൊലീസ്​ പിഴ ചുമത്തു​േമ്ബാള്‍ താരങ്ങളുടെ നിയമ ലംഘനത്തിനെതിരെ നടപടി എടുക്കാത്തിനെതിരായ വിമര്‍ശനവും അവര്‍ ഉന്നയിച്ചു.

ബിന്ദു കൃഷ്​ണയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം താഴെ:

​സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ…

കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും…
മച്ചാനത് പോരെ…

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *