നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

December 14, 2023
28
Views

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു. സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങള്‍ നേരുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

2004ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ദേവന്‍ അടുത്തിടെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചിരുന്നു. കെ.സുരേന്ദ്രൻ നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയില്‍ ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്.

2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *