ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ തീപിടിത്തം; യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

December 13, 2023
10
Views

മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ തീപിടിത്തം

മുംബൈ: മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ തീപിടിത്തം. ടെര്‍മിനസ് സ്റ്റേഷന്റെ കാന്റീനിലാണ് തീപിടിത്തമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.

കാന്റീനിലുണ്ടായ തീപിടുത്തം സ്‌റ്റേഷനിലെ ബുക്കിംഗ്, കാത്തിരിപ്പ് ഹാളുകളിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്റ്റേഷനില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചതായും അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചതായും അധികൃതര്‍ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *