കേരളത്തിൽ ഗുണ്ട അക്രമണം നടക്കുന്നത് മമ്മുട്ടി ഗുണ്ടയായിട്ടാണൊ ?

January 22, 2022
294
Views

കമ്യൂണിസ്റ്റ്കാരുടെ അടവ് നയം കോവിഡി നോട് നടക്കില്ലന്ന പറഞ്ഞ് CPM സമ്മേളനം തടഞ്ഞ
ഹൈക്കോടതിക്ക് അഭിവാദ്യങ്ങൾ. പിണറായി സർക്കാരിനും CPMനും ഏറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കോവിസ് ക്ലസ്റ്ററായി സി പി എം പാർട്ടി സമ്മേളന വേദികൾ മാറുമ്പോൾ മമ്മുട്ടിയെ ഉദാഹരിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് CPM സമ്മേളനം നടത്തുന്നതിനെ ന്യായീകരിക്കുന്ന കൊടിയേരി കൊടിയേറ്റം സിനിമയിലെ ഗോപിയുടെ ശങ്കരൻ കുട്ടിയായി മാറുകയാണ്. ഗവണ്മേന്റ് എന്ന് വങ്കത്തരം പറഞ്ഞാലും ചെയ്താലും അതിൽ ന്യായീകരണം കണ്ടെത്തുന്ന പാർട്ടി സെക്രട്ടറി CPM സമ്മേളനങ്ങൾ നടത്തി കേരളത്തിലെ ജനങ്ങളെ അപകടത്തിലാക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ CPM ന് ബാധകമല്ലങ്കിൽ ജനങ്ങൾക്ക് ബാധകമാകുന്നത് എങ്ങിനെ ? കേരളത്തിലെ ഭരണപക്ഷം എന്ന നിലയിൽ CPM ന് കൂടുതൽ ഉത്തരവാദിത്വമുണ്ട്. കാരണവർക്ക് അടുപ്പിലുo ആകാം എന്നാണ് ചിന്ത എങ്കിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കോവിഡ് വരില്ലന്ന് സർക്കാരിനോട് ആര് പറഞ്ഞു. കാസർഗോഡ് കളക്ടർ എടുത്ത കൊവിഡ് മാനദണ്ഡ തീരുമാനങ്ങൾ മിനിറ്റുകൾക്കകം പിൻവലിക്കാൻ കാരണമെന്താണ്. വിവാഹത്തിന് അമ്പത് പേർ എന്ന് പറയുമ്പോൾ അടച്ചിട്ട മുറിയിൽ 150 ആളുകൾ ആകാം എന്ന നിർദ്ദേശം എന്തടിസ്ഥാനത്തിൽ എടുത്തു. വാസ്തവത്തിൽ കേരളത്തിൽ കൊവിഡ് അതി തീവ്ര വ്യാപനത്തിന് കാരണം കേരള സർക്കാരാണ്. ആരോഗ്യ മന്ത്രിയും വകുപ്പും നോക്കുകുത്തികളായിരിക്കുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *