ഛത്തിസ്ഗഢില്‍ വീണ്ടും സ്‌ഫോടനം; ഐ ടി ബി പി ജവാന് വീരമൃത്യു

November 17, 2023
46
Views

ഛത്തിസ്ഗഢില്‍ വീണ്ടും സ്‌ഫോടനം. ഐ ടി ബി പി ജവാന്‍ വീരമൃത്യു വരിച്ചു

റായ്പുര്‍ | ഛത്തിസ്ഗഢില്‍ വീണ്ടും സ്‌ഫോടനം. ഐ ടി ബി പി ജവാന്‍ വീരമൃത്യു വരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിംഗാണ് ആക്രമണത്തിനിരയായത്.

ബഡെ ഗോബ്ര ഗ്രാമത്തിലെ ഗരിയബന്തിലാണ് ഐ ഇ ഡി സ്‌ഫോടനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് പോളിങ് ഉദ്യോഗസ്ഥര്‍ മടങ്ങുമ്ബോഴാണ് സംഭവം. നക്‌സലൈറ്റുകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.

സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 70 ഇടത്താണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. നവംബര്‍ ഏഴിനായിരുന്നു ആദ്യഘട്ടം. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *