ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ

April 23, 2024
0
Views

തിരുവനന്തപുരം: ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം സി.ജെ.എം.

കോടതിയിലാണ് സി.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയത്. ജസ്‌നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും മെയ് മൂന്നാം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കുമ്ബോള്‍ കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും സി.ബി.ഐ. പറഞ്ഞു.

ജസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച്‌ സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ടിനെതിരേ ജസ്‌നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പലകാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചില്ലെന്നായിരുന്നു പിതാവ് ജയിംസ് ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ജസ്‌നയുടെ രക്തംപുരണ്ട വസ്ത്രം, അജ്ഞാതസുഹൃത്ത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടന്നില്ലെന്നായിരുന്നു പിതാവിന്റെ ആരോപണം. വ്യാഴാഴ്ചകളില്‍ ജസ്‌ന ഒരു പ്രാര്‍ഥനകേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു, അവിടെ ജസ്‌നയ്ക്ക് ഒരു അജ്ഞാതസുഹൃത്തുണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു നേരത്തെ സിബിഐയുടെ മറുപടി. കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുല്‍ ശങ്കർ കോടതിയില്‍ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ നേരിട്ടു ഹാജരായി. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *