കോവിഡിന് ബൂസ്റ്റര്‍ ഡോസായി പ്രതിരോധശേഷി വര്‍ധിപ്പിച്ച വാക്സിൻ നിര്‍ദേശിച്ച്‌ യു.എസ്

September 13, 2023
38
Views

വാഷിങ്ടണ്‍: കോവിഡിന് ബൂസ്റ്റര്‍ ഡോസായി പ്രതിരോധശേഷി വര്‍ധിപ്പിച്ച വാക്സിൻ നിര്‍ദേശിച്ച്‌ യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍.

ചൊവ്വാഴ്ചയാണ് പുതിയ വാക്സിന് അംഗീകാരം നല്‍കിയത്. ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാവരും കോവിഡിന്റെ പുതിയ ബൂസ്റ്റര്‍ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ചരിത്രപരമായ മുന്നേറ്റമെന്നാണ് വാക്സിൻ വികസിപ്പിച്ചതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. കോവിഡ് ഇനി ജീവനുകള്‍ കവരില്ലെന്നും സുപ്രധാന നാഴികകല്ലാണ് പിന്നിട്ടതെന്നും ബൈഡൻ പറഞ്ഞു. കോവിഡ്-19, ഫ്ലു, ആര്‍.എസ്.വി തുടങ്ങിയ വൈറസുകള്‍ക്കെതിരെ പുതിയ വാക്സിൻ പ്രതിരോധം തീര്‍ക്കുമെന്ന് യു.എസ് അറിയിച്ചു.

ശരത്കാലത്തിലേക്ക് യു.എസ് കടന്നിരിക്കുകയാണ് വൈകാതെ ശൈത്യകാലത്തിലേക്ക് പ്രവേശിപ്പിക്കും. ഇത്തരത്തില്‍ ശൈത്യകാലത്തേക്ക് പ്രവേശിക്കുമ്ബോള്‍ കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ പ്രതിരോധ കുത്തുവെപ്പുകള്‍, വീട്ടിലെ പരിശോധനക്കുള്ള സംവിധാനങ്ങള്‍, മെച്ചപ്പെട്ട ചികിത്സ രീതികള്‍ എന്നിങ്ങനെ കോവിഡിനെ നേരിടാൻ കൂടുതല്‍ ഉപകരണങ്ങള്‍ കൈവശമുണ്ടെന്നും യു.എസ് അധികൃതര്‍ അറിയിച്ചു. കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ഇത് സംരക്ഷണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ കോവിഡ് വകഭേദമായ EG.5 രോഗബാധിതരുടെ എണ്ണം യു.എസില്‍ ഉയരുകയാണ്. യു.എസിലെ പുതിയ കോവിഡ് കേസുകളില്‍ 17 ശതമാനവും ഈ വകഭേദം കൊണ്ടുണ്ടാവുന്നുവെന്നാണ് കണക്കാക്കുന്നത്

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *