യുവാവ് പട്ടാപ്പകല്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ചത് 40ഓളം ഐഫോണുകള്‍

February 11, 2024
6
Views

കാലിഫോര്‍ണിയയിലെ എമരിവില്ലെയിലെ ആപ്പിള്‍ സ്റ്റോറില്‍ പട്ടാപ്പകല്‍ മോഷണം

കാലിഫോര്‍ണിയയിലെ എമരിവില്ലെയിലെ ആപ്പിള്‍ സ്റ്റോറില്‍ പട്ടാപ്പകല്‍ മോഷണം. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.കറുത്ത വേഷം ധരിച്ച മുഖംമൂടിധാരിയായ യുവാവാണ് മോഷണം നടത്തിയത്.

സ്റ്റോറിലെത്തിയ ഇയാള്‍ ഡിസ്‌പ്ലേയ്ക്കായി നിരത്തിവെച്ചിരുന്ന 40ലധികം ഐഫോണുകള്‍ തന്റെ പോക്കറ്റിലാക്കുകയായിരുന്നു. സ്റ്റോറില്‍ ഫോണ്‍ വാങ്ങാനെത്തിയവര്‍ ഇതുകണ്ട് അമ്ബരന്ന് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.

ഫോണുകളുടെ ചാര്‍ജറുകള്‍ വലിച്ച്‌ പറിച്ചെറിഞ്ഞ ശേഷം ഇയാള്‍ ഫോണുകള്‍ തന്റെ പാന്റിന്റെ പോക്കറ്റിലും മറ്റുമായി ശേഖരിക്കുകയായിരുന്നു. ശേഷം സ്റ്റോറിന്റെ വാതില്‍ തുറന്ന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി പോകുന്നതും വീഡിയോയിലുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *