ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

May 24, 2023
21
Views

സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് .

സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് .
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷൻ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

ബസ് ഓണേഴ്സ് സംയുക്ത സമിതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.

12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ ബസ് ഓണേഴ്സ് സംയുക്ത സമരസമിതിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മിനിമം 5 രൂപയായും യാത്രാ നിരക്കിൻ്റെ പകുതിയായും വര്‍ദ്ധിപ്പിക്കണമെന്നത് ഇതിലുള്‍പ്പെടുന്നു.

നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാൻ അനുവദിക്കണമെന്നും കൂടി ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷൻ യാത്രയ്ക് പ്രായപരിധി കൂടി ഏര്‍പ്പെടുത്തണമെന്ന് സ്വകാര്യ ബസുടമകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷൻ കാര്‍ഡുകളുടെ വിതരണം കുറ്റമറ്റതാക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം സ്കൂള്‍ തുറന്നുള്ള ആദ്യ ആഴ്ചയിലെ പ്രവൃത്തി ദിനങ്ങളില്‍ തന്നെ സമരം നടത്താനുളള ബസ് ഉടമകളുടെ തീരുമാനം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തല്‍

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *