മധ്യപ്രദേശില്‍ ബസിന് തീപിടിച്ച്‌ 13 പേര്‍ മരിച്ചു

December 28, 2023
27
Views

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസിന് സ്വകാര്യ ബസിന് തീപിടിച്ച്‌ 13 യാത്രക്കാര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരതരമാണ്.

ബി ജെ പി നേതാവ് ധര്‍മേന്ദ്ര സികര്‍വാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസിന് ഫിറ്റ്‌നസ്, ഇൻഷുറൻസ് സര്‍ട്ടിഫിക്കറ്റുകളില്ല. 2021 മുതല്‍ റോഡ് നികുതിയും അടച്ചിട്ടുമില്ല. സംഭവത്തില്‍ നിരവധി പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഇത് ഹൃദയഭേദകമായ സംഭവമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞാൻ ജില്ലാ കളക്ടറുമായും എസ്പിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.” അദ്ദേഹം പറഞ്ഞു. അതിന് ശേഷം മുഖ്യമന്ത്രി ഗുണ സന്ദര്‍ശിക്കുകയം ചെയ്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *