‘ക്യാപ്റ്റ’ന് വിട നല്‍കാൻ ചെന്നൈ; സംസ്കാരം വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത്

December 28, 2023
36
Views

ചെന്നൈ: അന്തരിച്ച പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്‍റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. കോയന്പേട്ടിലെ ഡിഎംഡികെ ആസ്ഥാനത്ത് വൈകുന്നേരം 4:45നാണ് സംസ്ക്കാര ചടങ്ങ് നടക്കുക.

പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെയാകും സംസ്കാരമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. കോയന്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ചെന്നൈയിലെ ആശുപത്രി‌യില്‍നിന്ന് അദ്ദേഹത്തിന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് പുറപ്പെട്ടു. വഴിയിലുടനീളം നൂറ് കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *