മുഖക്കുരു അകാറ്റാന്‍ ശ്രദ്ധിക്കേണ്ടവ

February 4, 2022
179
Views

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖസൗന്ദര്യം കെടുത്തുന്നതിൽ ഒന്നാം സ്ഥാനത്താണ് മുഖക്കുരു. ഇത് മാറാനായി പലരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു.
മുഖക്കുരു മാറാൻ ചില മാർഗങ്ങൾ ഇതാ..

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും. ഇടവിട്ട് മുഖം കഴുകുന്നത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടിയും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരു തടയാൻ എല്ലായ്പ്പോഴും ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകുക.

സൺ‌സ്ക്രീൻ ക്രീം പുരട്ടുന്നത് ഏറെ നല്ലതാണ്. സൺ‌സ്ക്രീൻ ക്രീം പുരട്ടുക വഴി കൊളാജെൻ, കെരാറ്റിൻ, ഇലാസ്റ്റിൻ തുടങ്ങിയ സ്കിൻ പ്രോട്ടീനുകളെ സംരക്ഷിക്കുന്നു. മുഖചർമത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതും മുഖക്കുരു തടയാൻ നല്ലതാണ്.

മുഖം കഴുകിയതിനു ശേഷം ചർമ്മത്തിന് ചേരുന്ന മോയ്സ്ചറൈസർ‌‍ ഉപയോ​ഗിക്കുന്നതും നല്ലതാണ്. ഇതുവഴി ചർമത്തിൽ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കം ചെയ്യാം.

എണ്ണയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ കൂടുതൽ വഷളാക്കും.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *