കോണ്ടം വാങ്ങാനാളില്ല, വില്‍പ്പന കുത്തനെ ഇടിഞ്ഞു:ആശങ്കയില്‍ കമ്പനികള്‍

February 14, 2022
280
Views

ദില്ലി: കോണ്ടം വില്‍പ്പന കൊവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞു. ലോകത്തെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളുടേതാണ് കണക്ക്. വില്‍പ്പന രണ്ട് വര്‍ഷം കൊണ്ട് 40 ശതമാനത്തോളം ഇടിഞ്ഞെന്നാണ് മലേഷ്യയില്‍ നിന്നുള്ള കോണ്ടം നിര്‍മ്മാണ കമ്പനിയായ കാരെക്‌സിന്റെ കണക്ക്. വീടിനകത്ത് അടച്ചുപൂട്ടിയിരുന്ന മനുഷ്യര്‍ ലൈംഗിക ബന്ധങ്ങളില്‍ കൂടുതല്‍ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലെങ്കിലും കോണ്ടം വില്‍പ്പന കുറഞ്ഞതില്‍ നിരാശരാണ് കമ്പനികള്‍.

ഒരു വര്‍ഷം 5.5 ബില്യണ്‍ കോണ്ടമാണ് കാരെക്‌സ് നിര്‍മ്മിച്ചിരുന്നത്. ഡ്യുറെക്‌സ്, വണ്‍ കോണ്ടംസ് തുടങ്ങിയ ബ്രാന്റുകള്‍ക്ക് കോണ്ടം വിതരണം ചെയ്തിരുന്നത് ഇവരാണ്. ഇതിന് പുറമെ സ്വന്തമായി കോണ്ടം ബ്രാന്റും ഇവര്‍ക്കുണ്ട്. കൊവിഡ് കാലത്ത് വില്‍പ്പന ഉയരുമെന്നാണ് കാരെക്‌സ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞതില്‍ തെല്ലൊരമ്പരപ്പും കമ്പനിക്കുണ്ട്.

കാരെക്‌സിന് പുറമെ ഡ്യുറെക്‌സ്, ട്രോജന്‍ തുടങ്ങിയ കമ്പനികളെയും ലോക്ക്ഡൗണ്‍ ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളും മോട്ടലുകളും കൊവിഡ് കാലത്ത് അടച്ചതാണ് വില്‍പ്പന കുറയാന്‍ കാരണമായതെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. സെക്‌സ് ഇന്റസ്ട്രിയിലാകെ മഹാമാരി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സര്‍ക്കാരുകളുടെ കോണ്ടം വിതരണ പദ്ധതികളും വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. യുകെയില്‍ സെക്ഷ്വല്‍ വെല്‍നെസ് ക്ലിനിക്കുകള്‍ അടച്ചതടക്കമുള്ള നടപടികള്‍ കോണ്ടം വിപണിക്ക് ഇത് തിരിച്ചടിയായി. 2020 ജൂണ്‍ മാസത്തില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മലേഷ്യയില്‍ കാരെക്‌സ് വന്‍ നഷ്ടം നേരിട്ടു. 2013 ല്‍ ഓഹരി വിപണിയിലേക്ക് എത്തിയ കമ്പനിക്ക് ആദ്യമായാണ് 2020 ല്‍ നഷ്ടം നേരിട്ടത്. 2021 ല്‍ കമ്പനിയുടെ ഓഹരി മൂല്യം ബുര്‍സ മലേഷ്യ ഓഹരി വിപണിയില്‍ 50 ശതമാനത്തോളം ഇടിഞ്ഞു.

Article Categories:
Business · Business News

Leave a Reply

Your email address will not be published. Required fields are marked *