തൂക്കം വഴിപാടിനിടെ കുഞ്ഞ് വീണ സംഭവം; അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികള്‍

February 22, 2024
0
Views

പത്തനംതിട്ടയില്‍ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികള്‍.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികള്‍.

ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയാണ് പ്രതി ചേർത്തത്. ജെ ജെ ആക്‌ട് (ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്‌ട്) കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെയാണ് കുഞ്ഞ് വീണത്.

തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആര്‍. പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാള്‍ പൊക്കത്തില്‍നിന്നു താഴെവീണത്. തൂക്കക്കാരന്റെ കയ്യില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടം.

മാതാപിതാക്കള്‍ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പൊട്ടലുണ്ടായിരുന്നു. ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ ആദ്യം പരാതിയൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. വിവരം പുറത്തറിഞ്ഞതോടെ ബാലാവകാശ കമ്മീഷൻ ഇടപെടുകയും നടപടിയെടുക്കാൻ നിർ‌ദ്ദേശിക്കുകയുമായിരുന്നു. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *