യുവതിയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ പൂട്ടിയിട്ടു; ബർഗർ ലോഞ്ച് ഉടമ ഹക്കിമിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു

October 14, 2021
32
Views

താമരശ്ശേരി : ഇന്റീരിയർ വർക്ക് ചെയ്തതിന്റെ കൂലി വാങ്ങാൻ ചെന്നപ്പോൾ യുവതിയെയും കുടുംബത്തെയും കാറിൽ പൂട്ടി ഇടുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത താമരശ്ശേരിയിലെ ബർഗർ ലോഞ്ച് ഉടമ ഹക്കീമിനെതിരെ താമരശ്ശേരി പോലീസ് 143, 147, 341,294 b ,506 149 തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു.


2021സെപ്റ്റംബർ 6 ന് രാത്രി 7.30 നാണ് സംഭവം . ഇന്റീരിയർ ജോലി ചെയ്തതിന്റെ പണം നൽകാമെന്ന് പറഞ്ഞ് താമരശ്ശേരിയിൽ വരുത്തി ഹക്കീമും സുഹെബ് തരൂരും കണ്ടാലറിയാവുന്നവരും ചേർന്ന് രണ്ടര മണിക്കൂർ കാറിൽ കുഞ്ഞുങ്ങളോടൊപ്പം യുവതിയെ പൂട്ടിയിടുകയും കുടുംബത്തെ ഉപദ്രവിക്കുകയുമായിരുന്നു എന്നതാണ് കേസ്.


മണിക്കൂറുകൾ വാഹനത്തിൽ പൂട്ടിയിടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബത്തെ
പോലീസ് എത്തിയാണ് ഹക്കീമിൽ നിന്നും മോചിപ്പിച്ചതെന്ന് കാസർഗോഡ് സ്വദേശിയായ വീട്ടമ്മ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Article Tags:
·
Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *