മണിപ്പൂര്‍ ലൈംഗികാതിക്രമ വിഡിയോ കേസ് സി.ബി.ഐക്ക്; ഫോണ്‍ കണ്ടെടുത്തു

July 28, 2023
37
Views

മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച്‌ കൂട്ട ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച്‌ കൂട്ട ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതികളുടെ ദൃശ്യം പകര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തു നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മേയ് മൂന്നിന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ ഇതുവരെ 160ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മേയ് നാലിനാണ് മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീ‍ഡിപ്പിച്ചു. 26 സെക്കൻഡ് നീളമുള്ള വിഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇരകളായ സ്ത്രീകള്‍ 21ന് കാങ്പോപി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തില്ല. ഒടുവില്‍ വിവാദമായതോടെയാണ് കേസെടുക്കാൻ തയാറായത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *