അരുണാചൽ പ്രദേശിൽ വീണ്ടും ചൈനീസ് പ്രകോപനം: 17 വയസുകാരനായ ഇന്ത്യക്കാരനെ സൈന്യം തട്ടിക്കൊണ്ടുപോയി

January 20, 2022
109
Views

ന്യൂ ഡെൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും ഉണ്ടായ ചൈനീസ് പ്രകോപനത്തിൽ 17 വയസുകാരനായ ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മിൽ സൈനികതല ചർച്ചകൾ നടക്കുന്നതിനിടെയാണ് അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്.

ഇന്ത്യക്കാരായ രണ്ടു പൗരൻമാരേയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മിറാം തരോൺ, ജോണി യായൽ എന്നിവരെയാണ് ചൈനീസ് സൈനികർ പിടിച്ചൂകൊണ്ടുപോയത്. ഇരുവരും പ്രദേശത്ത് നായാട്ടിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.

ഇതിൽ ജോണി യായൽ ചൈനീസ് സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോൺ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.

മിറാം തരോണിനെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാഗം താപിർ ഗാവോ ആവശ്യപ്പെട്ടു. യുവാവിനെ തിരികെയെത്തിക്കാനുള്ള നടപടികളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചതായാണ് വിവരം. പോലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.

2018ൽ ഈ പ്രദേശത്ത് ചൈന അനധികൃതമായി റോഡ് നിർമിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യൻ സൈന്യം വീക്ഷിക്കുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *