ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്ബര്‍ സമ്മാനത്തുക കൂട്ടി; ടിക്കറ്റ് വില 400 രൂപ

November 23, 2023
32
Views

സമ്മാനഘടനയില്‍ വന്‍മാറ്റങ്ങളുമായി ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്ബര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്.

തിരുവനന്തപുരം: സമ്മാനഘടനയില്‍ വന്‍മാറ്റങ്ങളുമായി ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്ബര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്.

ഒന്നാം സമ്മാനമായി ഇത്തവണ നല്‍കുന്നത് 20 കോടി രൂപയാണ്. ട്വന്റി 20 സമ്മാനഘടനയില്‍ അവതരിപ്പിച്ച ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്ബറില്‍ മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ തുക. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഒരു കോടി വീതമാണ് നല്‍കുക.

ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്ബോള്‍ ഇക്കുറി ഒറ്റ ബമ്ബര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികള്‍.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

38,8840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്ബറിന് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 302460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്ബറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 691300 സമ്മാനങ്ങള്‍.

312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്ബരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.

ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്‌ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *