മലകയറി അയ്യനെ തൊഴാനെത്തി 11 മാസക്കാരൻ കുഞ്ഞിക്കണ്ണന്‍ സന്നിധാനത്ത് നിന്നും ആനന്ദക്കാഴ്ച

November 23, 2023
23
Views

ശബരിമലദർശനത്തിന് 11 മാസം പ്രായമുള്ള മണികണ്ഠനും,
അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. നവംബർ 20 ന് വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്.

മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയ യും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ മലയിറങ്ങിയുള്ള വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റാണ് ഭീമ ശേഖർ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *