ഒറ്റ കുത്തിവെപ്പില്‍ രക്തസമ്മര്‍ദ്ദം 6 മാസം വരെ നിയന്ത്രിക്കാം; പുതിയ മരുന്ന് കണ്ടെത്തി

November 23, 2023
46
Views

ഒറ്റ കുത്തിവെപ്പില്‍ രക്തസമ്മര്‍ദ്ദം ആറ് മാസത്തേക്ക് കുറയ്‌ക്കാൻ സാധിക്കുന്ന മരുന്ന് കണ്ടെത്തി.

റ്റ കുത്തിവെപ്പില്‍ രക്തസമ്മര്‍ദ്ദം ആറ് മാസത്തേക്ക് കുറയ്‌ക്കാൻ സാധിക്കുന്ന മരുന്ന് കണ്ടെത്തി. പ്രധാനമായും കരളില്‍ ഉത്പാദിപ്പിക്കുന്ന ആൻജിയോടെൻസിൻ എന്ന രാസപദാര്‍ത്ഥമാണ് രക്തക്കുഴലുകളെ ചുരുക്കി ശരീരത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്.

ആൻജിയോടെൻസിൻറെ ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ സിലബീസിറാൻ എന്ന ഈ മരുന്ന്‌ താല്‍ക്കാലികമായി തടയും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കൻ ഹാര്‍ട്ട്‌ അസോസിയേഷന്റെ സയന്റിഫിക് സെഷൻസില്‍ പുതിയ കണ്ടുപിടിത്തം അവതരിപ്പിച്ചു.
രക്തസമ്മര്‍ദ്ദത്തിന്‌ നിലവിലുള്ള മരുന്നുകളെല്ലാം രോഗികള്‍ ദിവസവും കഴിക്കേണ്ടുന്നതാണ്. മരുന്നുകള്‍ കൃത്യ സമയത്ത്‌ കഴിക്കാൻ പല രോഗികളും ഓര്‍ക്കാത്തത്‌ രക്തസമ്മര്‍ദ്ദമുയര്‍ത്തി ഹൃദയാഘാതവും പക്ഷാഘാതവും വരെയുണ്ടാകാൻ കാരണമാകും.

2018ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട്‌ പ്രകാരം രോഗികളില്‍ 61 ശതമാനം പേര്‍ മാത്രമേ കൃത്യ സമയത്ത്‌ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന്‌ കഴിക്കാറുള്ളൂ. കൃത്യസമയത്ത്‌ മരുന്ന്‌ കഴിക്കാത്തത്‌ ഹൃദ്രോഗ സാധ്യത, വൃക്കരോഗങ്ങള്‍ എന്നിവയ്‌ക്കും കാരണമാകാം. ഒറ്റ ഡോസ്‌ കൊണ്ട്‌ ആറ്‌ മാസം വരെ രക്തസമ്മര്‍ദ്ദം കുറച്ച്‌ നിര്‍ത്തുന്ന മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല.

394 പേരില്‍ നടത്തിയ പരീക്ഷണത്തിലൂടെ സിലബീസിറാന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 10 എംഎംഎച്ച്‌ജി വരെയും ചില കേസുകളില്‍ 20 എംഎംഎച്ച്‌ജി വരെയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കാൻ സിലബീസിറാന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. കാര്യക്ഷമതയും സുരക്ഷയെയും കുറിച്ച്‌ കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം മാത്രമേ ഈ മരുന്ന്‌ വ്യാപകമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *