ജലദോഷത്തിന്‌ കാരണമാകുന്ന വൈറസ്‌ രക്തം കട്ടപിടിക്കുന്ന രോഗത്തിലേക്ക് നയിക്കാം

August 16, 2023
17
Views

ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ്‌ അണുബാധ രക്തം കട്ട പിടിക്കാനും പ്ലേറ്റ്‌ലെറ്റ്സ് കുറയുന്ന അവസ്ഥയ്ക്കുമൊക്കെ കാരണമാകാമെന്ന് പഠനം.

ലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ്‌ അണുബാധ രക്തം കട്ട പിടിക്കാനും പ്ലേറ്റ്‌ലെറ്റ്സ് കുറയുന്ന അവസ്ഥയ്ക്കുമൊക്കെ കാരണമാകാമെന്ന് പഠനം.

അഡെനോവൈറസ്‌ അണുബാധ ആന്റി-പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4 തകരാറുകളിലേക്ക്‌ നയിക്കാമെന്നാണ് കണ്ടെത്തല്‍.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകള്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനാണ്‌ പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്ലേറ്റ്‌ലെറ്റ്‌ ഫാക്ടര്‍ 4നെതിരെ ആന്റി ബോഡികളെ പുറപ്പെടുവിപ്പിക്കുമ്ബോഴാണ്‌ ആന്റി-പിഎഫ്‌4 തകരാറുണ്ടാകുന്നത്‌. പിഎഫ്‌ 4ന് എതിരായി ഒരു ആന്റിബോഡി രൂപപ്പെടുമ്ബോള്‍ ഇത് രക്തപ്രവാഹത്തില്‍ നിന്ന് പ്ലേറ്റ്‌ലെറ്റുകളുടെ നീക്കം ചെയ്യപ്പെടാൻ‌ ഇടയാക്കും. ഇതാണ് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ്‌ തോത്‌ കുറയുന്നതിനും കാരണം.

ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസിനില്‍ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സഹായിക്കുന്നതാണ് കണ്ടെത്തലെന്ന് ഗവേഷകര്‍ പറഞ്ഞു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *