പ്രമുഖ തമിഴ് ഹാസ്യനടൻ ബോണ്ട മണി അന്തരിച്ചു

December 25, 2023
37
Views

പ്രമുഖ തമിഴ് ഹാസ്യനടൻ ബോണ്ട മണി (60) അന്തരിച്ചു.

ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യനടൻ ബോണ്ട മണി (60) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഗവണ്‍മെന്‍റ് ആശുപത്രിയിലായിരുന്നു അന്ത്യം.

ശനിയാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും ഒരു മകനും മകളുമുണ്ട്.

250ലേറെ സിനിമകളില്‍ മണി അഭിനയിച്ചിട്ടുണ്ട്. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത പൗനു പൗനു താൻ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച മണിയുടെ പ്രധാന ചിത്രങ്ങള്‍ സുന്ദര ട്രാവല്‍സ്, വിന്നര്‍, ആര് , മുതലമലൈ, വേലായുധൻ തുടങ്ങിയവയാണ്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *