സ്‌കൂട്ടറില്‍ നിന്നും വലിച്ചു താഴെയിട്ടു; തിരുവല്ലയില്‍ യുവതിക്കുനേരേ മദ്യപന്റെ ആക്രമണം

May 7, 2024
57
Views

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ മദ്യപന്‍ ആക്രമിച്ചതായി പരാതി. തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ വാഹനത്തില്‍നിന്ന് വലിച്ചുതാഴെയിടുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ല പോലീസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ച ജോജോ, ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയെ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ താഴെയിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.

സ്‌കൂട്ടറില്‍നിന്നുള്ള വീഴ്ചയില്‍ യുവതിക്ക് പരിക്കേറ്റു. സംഭവം കണ്ടയുടന്‍ ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയായ ജോജോയെയും ഉടന്‍തന്നെ പിടികൂടി.

ഏതാനുംദിവസങ്ങള്‍ക്ക് മുമ്ബ് ജോജോയുടെ വീട്ടില്‍ മോഷണംനടന്നിരുന്നു. എന്നാല്‍, ഈ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് ചോദ്യംചെയ്യാനായാണ് ജോജോ മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ബഹളംവെച്ച ജോജോയെ പോലീസുകാര്‍ മടക്കി അയച്ചതിന് പിന്നാലെയാണ് ഇയാള്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *