‘നാര്‍ക്കോട്ടിക് ജിഹാദ്’; പാലാ ബിഷപ്പിനെതിരെ കേസ് എടുക്കണമെന്ന് മഹല്ല് മുസ്‌ലിം കോര്‍ഡിനേഷന്‍

September 10, 2021
241
Views

കോട്ടയം: വിവാദ പ്രസ്‌താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി. കോട്ടയം താലൂക്ക് മഹല്ല് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ബിഷപ്പിന്റെ പ്രസ്താവന ബോധപൂര്‍വമാണെന്ന് കമ്മിറ്റി ആരോപിക്കുന്നു. ബിഷപ്പിന്റെ ഈ പരാമര്‍ശം മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. 153 എ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാമര്‍ശത്തിന് പിന്നാലെ വിവിധ സംഘടനകള്‍ ബിഷപ്പിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് പി.ഡി.പി. അറിയിച്ചിട്ടുണ്ട്. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം ഉയര്‍ത്തിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *